കളർകോട് അപകടം: മരണം ആറായി


ആലപ്പുഴ: കളർകോട് അപകടത്തിൽ മരണം ആറായി. ചികിത്സയിലുണ്ടായിരുന്ന ഒരു മെഡിക്കൽ വിദ്യാർഥി കൂടി മരിച്ചു. എടത്വ പള്ളിച്ചിറ സ്വദേശി ആൽവിൻ ജോർജ് ആണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.

വിദഗ്ധ ചികിത്സക്കായി ആൽവിനെ ആലപ്പുഴ മെഡിക്കൽ കോളജിൽ നിന്ന് എറണാകുളത്തേക്ക് മാറ്റിയിരുന്നു. കുടുംബത്തിന്‍റെ ആവശ്യപ്രകാരമാണ് മാറ്റിയത്. ചികിത്സയിലിരിക്കെ ഇന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു.

കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഒന്പതരയോടെയാണ് നാടിനെ നടുത്തിയ അതിദാരുണമായ വാഹനാപകടം നടന്നത്. പാലക്കാട് സ്വദേശി ശ്രീദേവ് വത്സൻ, മലപ്പുറം കോട്ടക്കൽ സ്വദേശി ദേവനന്ദൻ, കണ്ണൂർ സ്വദേശി മുഹമ്മദ് അബ്ദുൽ ജബ്ബാർ, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കോട്ടയം സ്വദേശി ആയുഷ് ഷാജി എന്നിവരാണ് അപകടത്തില്‍ മരിച്ചത്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال