മെട്രോ ട്രെയിന്റെ സിഗ്നലിംഗ് കേബിളുകൾ കാണാനില്ല: ദില്ലി മെട്രോ സർവ്വീസുകൾ വൈകി


ദില്ലി: മെട്രോ ട്രെയിന്റെ സിഗ്നലിംഗ് കേബിളുകൾ കാണാതായി. ദില്ലി മെട്രോ സർവ്വീസിലെ ബ്ലൂ ലൈനിൽ നിരവധി സർവ്വീസുകൾ വൈകി. വ്യാഴാഴ്ചയാണ് സംഭവം. ദ്വാരക സെക്ടർ 21 മുതൽ നോയിഡ ഇലക്ട്രോണിക് സിറ്റി വൈശാലിയിലേക്കുള്ള സർവ്വീസുകളാണ് വൈകിയത്. മോത്തി നഗർ, കീർത്തി നഗർ മെട്രോ സ്റ്റേഷനുകൾക്കിടയിൽ സിഗ്നലിംഗ് കേബിളുകൾ കാണാതാവുകയോ തകരാറ് വരികയോ ചെയ്തതിന് പിന്നാലെയാണ് സംഭവം.

സാമൂഹ്യ വിരുദ്ധരാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്. ഇതിന് പിന്നാലെ ട്രെയിനുകൾ വളരെ നിയന്ത്രിതമായ വേഗതയിൽ സഞ്ചരിക്കേണ്ടതായി വരികയായിരുന്നുവെന്നാണ് ഡിഎംആർസി വിശദമാക്കുന്നത്. ഇത് മൂലം വലിയ രീതിയിലാണ് ബ്ലൂ ലൈനിൽ ട്രെയിനുകൾ വൈകിയത്. 

മറ്റ് മേഖലകളെ പ്രശ്നം ബാധിച്ചില്ലെന്നും ഡിഎആർസി വിശദമാക്കി. യാത്രയ്ക്ക് പതിവിൽ കൂടുതൽ സമയം വേണ്ടി വരുന്നതിനാൽ ഇത് അനുസരിച്ച് യാത്ര ക്രമീകരിക്കണമെന്നും ദില്ലി മെട്രോ അധികൃതർ യാത്രക്കാരോട് സമൂഹമാധ്യമങ്ങളിൽ വിശദമാക്കിയിരുന്നു. 

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال