പത്തനംതിട്ടയിൽ 17 വയസുകാരി പ്രസവിച്ച സംഭവം: 21-കാരന്‍ അറസ്റ്റില്‍


പത്തനംതിട്ട: അടൂര്‍ ഏനാത്ത് 17 വയസുകാരി പ്രസവിച്ച സംഭവത്തില്‍ 21-കാരന്‍ അറസ്റ്റില്‍. പെണ്‍കുട്ടിയുടെ കൂടെ താമസിച്ചിരുന്ന ആദിത്യനെയാണ് ഏനാത്ത് പോലീസ് പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ അമ്മയും കേസില്‍ പ്രതിയായേക്കും.

ഏറെക്കാലമായി ആദിത്യനും പെണ്‍കുട്ടിയും ഒരുമിച്ചാണ് താമസം. ഇപ്പോള്‍ കുഞ്ഞിന് എട്ട് മാസം പ്രായമായി. കുടുംബത്തിലെ അസ്വാരസ്യങ്ങളെ തുടര്‍ന്ന് ബന്ധുവാണ് പരാതി നല്‍കിയത്. പെണ്‍കുട്ടിയും ആദിത്യനും ഒരുമിച്ച് താമസിക്കുന്നതിനെ കുറിച്ച് പെണ്‍കുട്ടിയുടെ അമ്മയ്ക്കും കുടുംബാംഗങ്ങള്‍ക്കും അറിയാമായിരുന്നെന്ന് പോലീസ് പറയുന്നു. പ്രത്യേകിച്ച് അമ്മയ്ക്ക് തുടക്കം മുതലുള്ള കാര്യങ്ങളെ കുറിച്ച് അറിവുണ്ടെന്നാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമായത്. കുടുംബാംഗങ്ങളുടെ സമ്മതത്തോടെയുള്ള ബന്ധമായിരുന്നു ഇരുവരുടേതെന്നും പോലീസ് പറയുന്നു.
നിലവില്‍ പെണ്‍കുട്ടിക്കും കുഞ്ഞിനും ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ല. ഇരുവരേയും മഹിളാ മന്ദിരത്തിലേക്ക് മാറ്റിയേക്കും. പോലീസ് ചൈല്‍ഡ് ലൈന്‍ അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ട്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال