' ഇയാളെ മാത്രമേ കോൺ​ഗ്രസുകാർക്ക് കിട്ടിയുള്ളൂ'; രാഹുലിനെതിരെ പദ്മജ

തിരുവനന്തപുരം: യുഡിഎഫ് സ്ഥാനാർഥിയായി യൂത്ത് കോൺ​ഗ്രസ് പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ  മത്സരിക്കുമെന്ന വാർത്തക്ക് പിന്നാലെ പ്രതികരണവുമായി ബിജെപി വനിതാ നേതാവ് പദ്മജ വേണു​ഗോപാൽ. 

പാലക്കാട് ഒരു ആൺകുട്ടി പോലും ഇല്ലേ മത്സരിപ്പിക്കാനെന്നും കെ. കരുണാകരന്റെ കുടുംബത്തെ, പ്രത്യേകിച്ച് ഞങ്ങളുടെ അമ്മയെ കരി വാരിപൂശിയ ഇയാളെ മാത്രമേ കോൺ​ഗ്രസുകാർക്ക് കിട്ടിയുള്ളൂവെന്നും പദ്മജ ചോദിച്ചു. പാലക്കാട് കെ. മുരളീധരന്റെ പേര് കേട്ടിരുന്നു. 

Vadassery

കെ. കരുണാകരന്റെ മകന് സീറ്റ് കൊടുക്കില്ലെന്ന് താൻ പറഞ്ഞത് ശരിയായില്ലേയെന്നും പാലക്കാട്‌ ജില്ലാ നേതൃത്വം ഒറ്റകെട്ടായി പറഞ്ഞിട്ടും സംസ്ഥാന നേതൃത്വം  കെ. മുരളീധരന് സീറ്റ്‌ നിഷേധിച്ചുവെന്നും പദ്മജ ആരോപിച്ചു. 


Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال