എഡിജിപി അജിത് കുമാറിനെ ശബരിമല കോ-ഓ‍ർഡിനേറ്റർ സ്ഥാനത്ത് നിന്ന് മാറ്റി

തിരുവനന്തപുരം:  ശബരിമലയിലെ പൊലീസ് ചീഫ് കോ-ഓ‍ർഡിനേറ്ററായ എഡിജിപി അജിത് കുമാറിനെ മാറ്റി സർക്കാർ.അജിത് കുമാറിനെ മാറ്റി പകരം പൊലീസ് ഹെഡ്ക്വാർട്ടേഴ്സിലെ എഡിജിപി എസ് ശ്രീജിത്തിനെ ചീഫ് കോ-ഓർഡിനേറ്ററായി നിയമിച്ചുകൊണ്ട് ഉത്തരവിറക്കി. 

അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റിയതിന് പിന്നാലെയാണിപ്പോൾ ശബരിമല കോ-ഓർഡിനേറ്റർ സ്ഥാനത്തുനിന്ന് കൂടി മാറ്റുന്നത്.അജിത്ത് കുമാറിനെ ശബരിമല കോ-ഓർഡിനേറ്ററായി നിയമിച്ച് ജൂലൈ മാസത്തിലിറക്കിയ ഉത്തരവാണ് ഡിജിപി ഇപ്പോൾ മാറ്റിയിറക്കിയത്. അജിത്ത് കുമാറിനെ മാറ്റണമെന്നാവശ്യപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡും കത്ത് നൽകിയിരുന്നു.

ശബരിമലയിലെ പൊലീസ് ഡ്യൂട്ടിയും ക്രമസമാധാനവും ഉൾപ്പെടെയുള്ള കാര്യങ്ങൾ ഏകോപിപ്പിക്കുന്നതിനായി പൊലീസ് ഹെഡ് ക്വാട്ടേഴ്സിലെ എഡിജിപിയെ നിയമിക്കുകയാണെന്നാണ് ഉത്തരവിലുള്ളത്. ഇതനുസരിച്ചാണ് ഹെഡ്ക്വാട്ടേഴ്സ് എഡിജിപി എസ് ശ്രീജിത്തിനെ ശബരിമല പൊലീസ് കോ-ഓഡിനേറ്ററായി നിയമിച്ചത്.

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال