ലഹരി കേസ്: നടൻ ശ്രീനാഥ്‌ ഭാസിക്കും നോട്ടീസ് അയച്ച് പൊലീസ്


ലഹരി കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട ഓം പ്രകാശുമായുള്ള ബന്ധത്തിൻ്റെ പേരിൽ ചോദ്യം ചെയ്യലിനായി നടൻ ശ്രീനാഥ്‌ ഭാസിക്കും നോട്ടീസ് അയച്ച് പൊലീസ്. ഇന്ന് നടി പ്രയാഗ മാർട്ടിന് നോട്ടീസ് അയച്ചതിന് പിന്നാലെയാണ് ഭാസിക്കും നോട്ടീസ് അയച്ചിരിക്കുന്നത്.

ശ്രീനാഥിനോട് ചോദ്യം ചെയ്യലിനായി നാളെ 11 മണിക്ക് ഹാജരാകാനാണ് നിർദേശം നൽകിയിട്ടുള്ളത്. നേരത്തെ, നേരത്തെ മേൽവിലാസങ്ങളിലെല്ലാം അന്വേഷിച്ചിട്ടും പൊലീസിന് ശ്രീനാഥ് ഭാസിയെ കണ്ടെത്താനായിരുന്നില്ല.

മരട് പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിനായി എത്താനാണ് പ്രയാഗ മാർട്ടിലിനും നോട്ടീസ് നൽകിയിരിക്കുന്നത്. ഇന്നലെയായിരുന്നു കുപ്രസിദ്ധ ഗുണ്ട നേതാവ് ഓംപ്രകാശിന്‍റെ റിമാൻഡ് റിപ്പോർട്ടിൽ സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസിയുടെയും പ്രയാഗ മാർട്ടിന്റെയും പേര് ഉൾപ്പെട്ടിട്ടുള്ളതായി വിവരം പുറത്തുവന്നത്. നടന്നത് ലഹരി പാർട്ടി തന്നെയാണെന്നും പാർട്ടി സംഘടിപ്പിച്ചത് ഓം പ്രകാശിന്റെ സുഹൃത്തുക്കളാണെന്നുമാണ് പൊലീസിന് ലഭിച്ച വിവരം.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال