അറബിക്കടലിൽ രൂപപ്പെട്ട പുതിയ ന്യൂനമർദം ദോഫാർ തീരത്തേക്ക് അടുക്കുന്നു


സലാല: അറബിക്കടലിൽ രൂപപ്പെട്ട പുതിയ ന്യൂനമർദത്തിന്റെ സാന്നിധ്യം ഒമാനിലെ ദോഫാർ തീരത്ത് നിന്നും 1200 കിലോമീറ്റർ അകലെയാണെന്ന് ഒമാൻ കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഏറ്റവും പുതിയ ഉപഗ്രഹ ചിത്രങ്ങളുടെ വിശകലനം അനുസരിച്ചാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ന്യൂനമർദ്ദം ദോഫാർ ഗവർണറേറ്റിൻ്റെയും ഏദൻ ഉൾക്കടലിൻ്റെയും തീരത്തേക്കുമായി പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുന്നുണ്ടെന്നും അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ ഉഷ്ണമേഖലാ ന്യൂനമർദമായി മാറുമെന്നും മുന്നറിയിപ്പിൽ പറയുന്നു.

ഒക്‌ടോബർ 14 തിങ്കളാഴ്ച രാത്രി മുതൽ ദോഫാർ, അൽ വുസ്ത, സൗത്ത് അൽ ശർഖിയ ഗവർണറേറ്റുകളിൽ ഇത് വലിയ മേഘാവൃതവും മഴയും കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മസ്‌കറ്റ് , സൗത്ത് അൽ ബാത്തിന, ദാഖിലിയ എന്നിവയുൾപ്പെടെയുള്ള വടക്കൻ ഗവർണറേറ്റുകളിലും ന്യൂനമർദം ബാധിക്കുന്നതിനാൽ മഴയുണ്ടായേക്കുമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال