ഓം പ്രകാശിനെ ഹോട്ടലില്‍ സന്ദര്‍ശിച്ചവരില്‍ വ്യവസായികളും


കൊച്ചി: ലഹരി കേസ് പ്രതിയായ ഗുണ്ടാ നേതാവ് ഓം പ്രകാശിനെ ഹോട്ടലിൽ സന്ദർശിച്ചവരിൽ വ്യവസായികളും ഉണ്ടെന്ന് സൂചന.ലഹരി കേസിൽ മുമ്പ് അറസ്റ്റിലായവരും പണം പലിശയ്ക്ക് കൊടുക്കുന്നവരും ഹോട്ടലിൽ എത്തിയിട്ടുണ്ട്. 

ഓം പ്രകാശിനായി കൊച്ചിയിലെ നക്ഷത്ര ഹോട്ടലിൽ മുറി ബുക്ക് ചെയ്തത് തൃപ്പൂണിത്തുറ സ്വദേശി ഛലപതി (ബോബി). ഹെൽത്ത് കെയർ വിതരണ സ്ഥാപനത്തിന്റെ സംസ്ഥാന മേധാവിയാണ് ബോബി. സന്ദർശകരിൽ അഞ്ചു പേരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.

 അതേസമയം ചോദ്യം ചെയ്യലിനായി ഇന്ന് രാവിലെ മരട് പൊലീസ് സ്റ്റേഷനിൽ ഹാജരാകണം എന്നാവശ്യപ്പെട്ട് നടൻ ശ്രീനാഥ് ഭാസിക്കും നടി പ്രയാഗ മാർട്ടിനും നോട്ടീസ് അയച്ചിട്ടുണ്ട്. രാവിലെ 11 മണിക്ക് ഹാജരാകണം എന്നാവശ്യപ്പെട്ടാണ് നോട്ടീസ് കൈമാറിയത്. 


Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال