അഞ്ച് വയസുകാരിയുടെ മൂക്കിൽ പെൻസിൽ തറച്ചു കയറി; പിന്നീട് സംഭവിച്ചത്

കണ്ണൂർ :  വെള്ളോറ കൊയിപ്രയിയെ അഞ്ച് വയസുകാരിയുടെ മൂക്കിൽ പെൻസിൽ തറച്ചു കയറി. ഒക്ടോബർ ആറിനാണ് സംഭവം നടന്നത്.മൂക്കിൽ കഠിനമായ വേദനയോടെ കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. 

ഡോക്ടർമാർ നടത്തിയ പരിശോധനയിൽ പെൻസിൽ മൂക്കിലേക്ക് കയറിയ നിലയിലായിരുന്നു. പെൻസിലെടുക്കാൻ ഡോക്ടർമാർ ശ്രമം നടത്തിയെങ്കിലും കുട്ടി വേദനകൊണ്ട് കരഞ്ഞതോടെ അത് വിഫലമായി. തുടർന്ന് കുട്ടിയെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റെഫർ ചെയ്യുകയായിരുന്നു.

Vadassery

 കണ്ണൂർ പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജിലെ ഇഎൻടി വിഭാഗം ഡോക്ടർമാർ അതിവിദഗ്ധമായി പെൻസിൽ പുറത്തെടുത്തു. നാല് സെന്റീമിറ്റർ നീളവും കട്ടികൂടിയതുമായ പെൻസിലാണ് കുട്ടിയുടെ മൂക്കിൽ അബദ്ധത്തിൽ തറച്ചു കയറിയത്.പരിയാരം മെഡിക്കൽ കോളേജിലെ ഇ എൻ ടി വിഭാഗം നടത്തിയ എൻഡോസ്‌കോപ്പി പരിശോധനയിൽ പെൻസിൽ ഇരിക്കുന്ന സ്ഥലം മനസിലായി. നേസൽ എൻഡോസ്‌കോപ്പി ഉപകരണത്തിന്റെ സഹായത്തോടെ അതിവിദഗ്ധമായി പെൻസിൽ പുറത്തെടുത്തു.


Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال