മുംബൈ: ഏഷ്യയിലെ ഏറ്റവും വലിയ ദൂരദര്‍ശിനി ലഡാക്കിലെ ഹാന്‍ലെയില്‍. 4300 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഇത് ലോകത്തിലെ ഇത്തരത്തിലുള്ള ഏറ്റവും ഉയരംകൂടിയ ദൂരദര്‍ശിനി കൂടിയാണ്.ഒക്ടോബര്‍ നാലിന് ആണവോര്‍ജവകുപ്പ് സെക്രട്ടറി അജിത് കുമാര്‍ മൊഹന്തിയാണ് ഉദ്ഘാടനംചെയ്തത്.
ഇലക്ട്രോണിക്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെയും (ഇ.സി.ഐ.എല്‍.) മറ്റ് ഇന്ത്യന്‍ വ്യവസായ പങ്കാളികളുടെയും പിന്തുണയോടെ മുംബൈ ആസ്ഥാനമായുള്ള ഭാഭ അറ്റോമിക് റിസര്‍ച്ച് സെന്റര്‍ (ബി.എ.ആര്‍.സി.) തദ്ദേശീയമായി നിര്‍മിച്ചതാണിത്.
ഉയര്‍ന്ന ഊര്‍ജമുള്ള ഗാമാ കിരണങ്ങളെക്കുറിച്ച് പഠിക്കാന്‍ കഴിയുന്നതോടൊപ്പം പ്രപഞ്ചത്തിലെ ഏറ്റവും ഊര്‍ജ്ജ്വസ്വലമായ സംഭവങ്ങളെക്കുറിച്ച് ആഴത്തില്‍ മനസ്സിലാക്കാന്‍ വഴിയൊരുക്കുകയും ചെയ്യുമെന്ന് മൊഹന്തി പറഞ്ഞു. റഷ്യന്‍ ശാസ്ത്രജ്ഞന്‍ ചെറെന്‍കോവിന്റെ സ്മരണയ്ക്കാണ് ഈ നിരീക്ഷണകേന്ദ്രം സമര്‍പ്പിച്ചിട്ടുള്ളത്.