കഞ്ചാവ് ചെടികൾ നട്ടു വളർത്തി വിളവെടുത്ത് കച്ചവടം

തിരുവനന്തപുരം:   കഞ്ചാവ് ചെടികൾ നട്ടു വളർത്തി വിളവെടുത്ത് കച്ചവടം നടത്തിയ ആളെ എക്സൈസ് പിടികൂടി. പാറശ്ശാല സ്വദേശിയായ ശങ്കർ (54) ആണ് വീട്ടുപറമ്പിൽ നട്ടു വളർത്തിയ കഞ്ചാവ് ചെടികളുമായി പിടിയിലായത്. 

 മൂന്ന് മീറ്റർ നീളമുള്ള രണ്ട് കഞ്ചാവ് ചെടികളും ഈ ചെടികളിൽ നിന്ന് വെട്ടി ഉണക്കിയെടുത്ത 150 ഗ്രാം കഞ്ചാവും എക്സൈസ് സംഘം പിടിച്ചെടുത്തു.

 അമരവിള എക്‌സൈസ് റേഞ്ച് ഇൻസ്പെക്ടർ വി എൻ മഹേഷിൻറെ നേതൃത്വത്തിലാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. 

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال