സംസ്ഥാനത്ത് ആണവനിലയം സ്ഥാപിക്കാൻ ആലോചിക്കുന്നില്ലെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി

തിരുവനന്തപുരം : സംസ്ഥാനത്ത് തോറിയം അധിഷ്ഠിത ആണവനിലയം സ്ഥാപിക്കാൻ ആലോചിക്കുന്നില്ലെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി.   ഇതു സംബന്ധിച്ച്  പരിശോധന നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

 ആണവനിലയത്തിന്റെ കാര്യത്തിൽ സർക്കാർ നയപരമായ തീരുമാനമെടുത്തിട്ടില്ല. എന്നാൽ ഗുണനിലവാരമുള്ള തോറിയം സംസ്ഥാനത്തു ലഭ്യമാണെന്നതു കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്നു മന്ത്രി   പറഞ്ഞു. 

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال