വനിതകളുടെ കരുത്തിൽ മത്സരിച്ച ജനറല്‍ സീറ്റുകളിലെല്ലാം എസ്.എഫ്.ഐ. പ്രതിനിധികള്‍ വിജയിച്ചു. വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് എതിരില്ലാതെ എ.ബി.വി.പി. പ്രതിനിധിയായ എന്‍.എസ്. അഭിരാമിയെ തിരഞ്ഞെടുത്തു. എസ് എഫ് ഐ സ്ഥാനാർത്ഥിയുടെ നോമിനേഷൻ തള്ളിയതിനാൽ ആണ് ഈ സീറ്റ് എബിവിപിക്ക് ലഭിച്ചത്..
ചെയര്‍പേഴ്‌സണായി വി.എം. ആരതി ദേവി, ജനറല്‍ സെക്രട്ടറിയായി പി.കെ. നന്ദന, യു.യു.സി.യായി സുകൃത, ജോയന്റ് സെക്രട്ടറിയായി സി.ജി. അരുണിമ, ജനറല്‍ ക്യാപ്റ്റനായി ഒ.എസ്. അഭിനവ്, സ്റ്റുഡന്റ് മാഗസിന്‍ എഡിറ്ററായി പി.എ. റംലത്ത്, ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറിയായി പി.ബി. ശ്രീതു എന്നിവരാണ് എസ്.എഫ്.ഐ. പ്രതിനിധികളായി വിജയിച്ചത്.
ഇപ്പോൾ ബിജെപിയുടെ ജില്ലാ പ്രസിഡണ്ടായ അഡ്വ. അനീഷ് കുമാർ ആയിരുന്നു ഇവിടത്തെ ആദ്യത്തെ എബിവിപി ചെയർമാൻ. തുടർന്നങ്ങോട്ട് 25 വർഷക്കാലം എബിവിപിയുടെ കൈയിലായിരുന്നു വിവേകാനന്ദ കോളേജ് യൂണിയൻ ഭരണം.. കാവികോട്ട എന്നാണ് വിവേകാനന്ദ കോളേജ് അറിയപ്പെട്ടിരുന്നത്. അതാണ് ഇപ്പോൾ ചെങ്കോട്ടയായി മാറിയത്. പലതവണ എസ്എഫ്ഐ യൂണിയൻ പിടിച്ചെടുക്കാൻ ശ്രമം നടന്നിരുന്നുവെങ്കിലും ഇതുവരെ വിജയിച്ചിരുന്നില്ല. ആദ്യകാലങ്ങളിൽ കെഎസ്‌യു മാത്രം ഭരിച്ചിരുന്ന വിവേകാനന്ദ കോളേജിൽ ഇപ്പോൾ കെഎസ്‌യു വിന് യൂണിറ്റ് പോലും ഇല്ലാത്ത സ്ഥിതിയാണ്.
.jpg)