2025 വര്‍ഷത്തെ പൊതു അവധികൾ ഏതൊക്കെയെന്ന് അറിയാം

തിരുവനന്തപുരം: 2025 വര്‍ഷത്തെ പൊതു അവധികളും നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്‍റ് ആക്ട് പ്രകാരമുള്ള അവധികളും അംഗീകരിച്ചു. തൊഴിൽ നിയമം-ഇൻഡസ്ട്രിയൽ ഡിസ്‌പ്യൂട്ട്സ് ആക്ട്‌സ്, കേരള ഷോപ്പ്സ് & കൊമേഷ്യൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ട്, മിനിമം വേജസ് ആക്ട് മുതലായവയുടെ പരിധിയിൽ വരുന്ന സ്ഥാപനങ്ങൾക്ക് കേരള ഇൻഡസ്ട്രിയൽ എസ്റ്റാബ്ലിഷ്മെൻ്റ് (നാഷണൽ & ഫെസ്റ്റിവൽ ഹോളിഡേയ്‌സ്) നിയമം 1958 -ന്റെ കീഴിൽ വരുന്ന അവധികൾ മാത്രമേ ബാധകമായിരിക്കുകയുളളൂ .14.03.2025 (വെള്ളിയാഴ്ച) ഹോളിദിനത്തിൽ ന്യൂഡൽഹിയിൽ പ്രവർത്തിയ്ക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ ഉൾപ്പെടെയുളള സംസ്ഥാനസർക്കാർ ഓഫീസുകൾക്ക് പ്രാദേശികാവധി അനുവദിക്കും.

അവധി ദിവസങ്ങൾ

ജനുവരി 2– മന്നം ജയന്തി, ഫെബ്രുവരി 26– ശിവരാത്രി, മാർച്ച് 31– ഈദുൽ ഫിത്‌ർ, ഏപ്രിൽ 14– വിഷു/അംബേദ്കർ ജയന്തി, ഏപ്രിൽ 17– പെസഹ വ്യാഴം, ഏപ്രിൽ 18– ദുഃഖവെള്ളി, മേയ് 1– മേയ്ദിനം, ജൂൺ 6– ബക്രീദ്, ജൂലൈ 24– കർക്കടകവാവ്, ഓഗസ്റ്റ് 15– സ്വാതന്ത്ര്യദിനം, ഓഗസ്റ്റ് 28– അയ്യങ്കാളി ജയന്തി, സെപ്റ്റംബർ 4– ഒന്നാം ഓണം, സെപ്റ്റംബർ 5– തിരുവോണം/നബിദിനം, സെപ്റ്റംബർ 6– മൂന്നാം ഓണം, ഒക്ടോബർ 1– മഹാനവമി, ഒക്ടോബർ 2– വിജയദശമി/ഗാന്ധിജയന്തി, ഒക്ടോബർ 20– ദീപാവലി, ഡിസംബർ 25 – ക്രിസ്മസ്.  പൊതു അവധിയായ ഞായർ ദിവസങ്ങളിൽ വരുന്നതിനാൽ ജനുവരി 26– റിപ്പബ്ലിക്ദിനം, ഏപ്രിൽ 20 – ഈസ്റ്റർ, സെപ്റ്റംബർ 7– നാലാം ഓണം/ശ്രീനാരായണ ഗുരുജയന്തി, ജൂലൈ 17– ശ്രീകൃഷ്ണജയന്തി, സെപ്റ്റംബർ 21– ശ്രീനാരായണഗുരു സമാധി എന്നീ അവധിദിവസങ്ങൾ പട്ടികയിലില്ല. 

നിയന്ത്രിത അവധി  

മാർച്ച് 4– അയ്യാ വൈകുണ്ഠസ്വാമി ജയന്തി, ഓഗസ്റ്റ് 9– ആവണി അവിട്ടം, സെപ്റ്റംബർ 17– വിശ്വകർമദിനം. നെഗോഷ്യബ്ൾ ഇൻസ്ട്രുമെന്റ് ആക്ട് അനുസരിച്ചുള്ള അവധികൾ 

ഫെബ്രുവരി 2–ശിവരാത്രി, മാർച്ച് 31– ഈദുൽ ഫിത്‌ർ, ഏപ്രിൽ 14– വിഷു/ബി.ആർ.അംബേദ്കർ ജയന്തി, ഏപ്രിൽ 18– ദുഃഖവെള്ളി, മേയ് 1– മേയ്ദിനം, ജൂൺ 6– ബക്രീദ്, ഓഗസ്റ്റ് 15– സ്വാതന്ത്ര്യദിനം, സെപ്റ്റംബർ 4– ഒന്നാം ഓണം, സെപ്റ്റംബർ 5– തിരുവോണം/നബിദിനം, ഒക്ടോബർ 1– മഹാനവമി, ഒക്ടോബർ 2– വിജയദശമി/ഗാന്ധിജയന്തി, ഒക്ടോബർ 20– ദീപാവലി, ഡിസംബർ 25– ക്രിസ്മസ്. 

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال