ഡൽഹി: ആരോഗ്യ ഇൻഷുറൻസ് പ്രീമിയത്തിന് ജി.എസ്.ടി. കുറയ്ക്കുന്നതു സംബന്ധിച്ച തീരുമാനമുണ്ടാകുന്നത് നവംബറിൽ ചേരുന്ന ജി.എസ്.ടി. കൗൺസിൽ യോഗത്തിൽ ആകുമെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ അറിയിച്ചു. ഈ വിഷയം പരിശോധിക്കുന്നതിനായി മന്ത്രിതല സമിതി നിയോഗിച്ചതായും, കൗൺസിൽ യോഗത്തിനു ശേഷം വാർത്താസമ്മേളനത്തിൽ മന്ത്രി അറിയിച്ചു.
രാജ്യത്ത് കാൻസർ മരുന്നുകളുടെ നികുതി 12 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറച്ചതായും മന്ത്രി പ്രഖ്യാപിച്ചു.ഇതിന് പുറമെ, കുർകുറെ, ലെയ്സ് പോലുള്ള ലഘുഭക്ഷണ സാധനങ്ങളുടെ നികുതി 12 ശതമാനത്തിൽ നിന്ന് 18 ശതമാനമായി ഉയർത്തി. ഓൺലൈൻ ഗെയിമുകളിലൂടെ ലഭിക്കുന്ന വരുമാനം 412 ശതമാനം വർധിച്ചും, ആറ് മാസത്തിനിടെ 6909 കോടി രൂപയായെന്നും മന്ത്രി പറഞ്ഞു. ഇതേ കാലയളവിൽ കാസിനോകളിൽ നിന്നുള്ള വരുമാനത്തിൽ 34 ശതമാനം വർധനയും ഉണ്ടായി.
കേന്ദ്ര-സംസ്ഥാന സർവകലാശാലകളുടെ ജി.എസ്.ടി. ഒഴിവാക്കാൻ തീരുമാനിച്ചു. ധനമന്ത്രി നിർമലാ സീതാരാമന്റെ അധ്യക്ഷതയിൽ ചേർന്ന ജി.എസ്.ടി. കൗൺസിൽ യോഗത്തിൽ വിവിധ സംസ്ഥാനങ്ങളിലെ ധനമന്ത്രിമാർ പങ്കെടുത്തു.

