ഇന്ത്യയുടെ ബഹുസ്വരതയെ മനസിലാക്കാൻ ആർഎസ്എസിന് സാധിച്ചിട്ടില്ലെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ . നിങ്ങൾ പഞ്ചാബിൽ നിന്നോ ഹരിയാനയിൽ നിന്നും രാജസ്ഥാനിൽ നിന്നും ആകട്ടെ, എല്ലാവർക്കും ചരിത്രവും പാരമ്പര്യവും ഉണ്ടെന്ന് രാഹുൽഗാന്ധി പറഞ്ഞു.
യുഎസിലെ വാഷിംഗ്ടൺ സന്ദർശനത്തിനിടയാണ് രാഹുൽ ഗാന്ധിയുടെ ഈ രൂക്ഷമായ കടന്നാക്രമണം . രാജ്യത്തെ ചില സംസ്ഥാനങ്ങൾ മറ്റു സംസ്ഥാനങ്ങളെക്കാൾ താഴ്ന്നതാണെന്നാണ് ആർഎസ്എസ് പറയുന്നത്. ചില മതങ്ങൾ മറ്റു മതത്തേക്കാൾ താഴ്ന്നതാണെന്ന് ആർഎസ്എസ് പറയുന്നു.
അതേപോലെ തന്നെ ചില ഭാഷകൾ മറ്റു ഭാഷയെക്കാൾ താഴ്ന്നതാണെന്നും അവർ പറയുന്നു. ഇതാണ് ആർഎസ്എസിന്റെ പ്രത്യയശാസ്ത്രം. ഇത് അവസാനിക്കുന്നത് ലോക്സഭയിലോ പോളിംഗ് ബൂത്തിലോ ആകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.