രഞ്ജിത്തിന്റെ രാജി ഉടന്‍ ; തീരുമാനം സര്‍ക്കാരിനെ അറിയിച്ചു

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവയ്ക്കുമെന്ന് സംവിധായകൻ രഞ്ജിത്ത്. ഉടൻ രാജിക്കത്ത് നൽകുമെന്ന് രഞ്ജിത്ത് ചലച്ചിത്ര അക്കാദമി അംഗങ്ങളെ അറിയിച്ചു.അപമര്യാദമായി പെരുമാറിയെന്ന ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണത്തെ തുടർന്നാണ് തീരുമാനം. ആരോപണം ഉയർന്നതിന് പിന്നാലെ രഞ്ജിത്തിനെ സംരക്ഷിക്കുന്ന നിലപാടാണ് സംസ്കാരിക മന്ത്രി സജി ചെറിയാൻ അടക്കമുള്ളവർ സ്വീകരിച്ചത്. 

എന്നാൽ ഇതിന് പിന്നാലെ വിവിധ കോണുകളിൽനിന്ന് പ്രതിഷേധം ശക്തമായിരുന്നു.രഞ്ജിത്തിനെ ചലചിത്ര അക്കാദമി സ്ഥാനത്തുനിന്ന് നീക്കണമെന്ന് സിപിഐ ആവശ്യപ്പെട്ടു. രഞ്ജിത്ത് രാജിവച്ചില്ലെങ്കിൽ പ്രത്യക്ഷ സമരത്തിലേക്ക് കടക്കുമെന്ന് എഐവൈഎഫ് അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി എഐവൈഎഫ് മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു.സിപിഐ നേതാവ് ആനി രാജയും രഞ്ജിത്തിനെതിരേ രംഗത്തെത്തിയിരുന്നു. 

സിപിഐ അടക്കമുള്ള എൽഡിഎഫിലെ പ്രധാനപ്പെട്ട കക്ഷികൾ നിലപാട് കടുപ്പിച്ചതോടെയാണ് രാജി വയ്ക്കാൻ സമ്മർദം ശക്തമായത്.

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال