സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ, മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മഹാരാഷ്ട്ര തീരം മുതൽ കേരളത്തിന്റെ വടക്കൻ തീരം വരെയുള്ള മേഖലയിൽ ന്യൂനമർദ പാത രൂപപ്പെട്ടിട്ടുണ്ട്. 

ഇതിന് പുറമെ, പശ്ചിമ ബംഗാളിൽ നിന്നും വടക്ക് കിഴക്കൻ ജാർഖണ്ഡിൽ നിലനിൽക്കുന്ന ന്യൂനമർദം, കൂടാതെ ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴി എന്നിവയാണ് കേരളത്തിലെ മഴ ശക്തമാക്കുന്നതിന് കാരണമാകുന്നത്.

KR Thekkedathu Mana

ഇന്നും ഓഗസ്റ്റ് 27 നും സംസ്ഥാനത്ത് ചില ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് പറയുന്നു. ഈ സാഹചര്യത്തിൽ, ഇന്ന് കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ 24 മണിക്കൂറിനുള്ളിൽ 64.5 മില്ലിമീറ്ററിൽ നിന്ന് 115.5 മില്ലിമീറ്റർ വരെ ശക്തമായ മഴ ലഭിക്കാമെന്നാണ് പ്രവചനം.

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال