ബാങ്ക് ഓഫ് മഹാരാഷ്ട്രയിലെ തട്ടിപ്പ് : മുഖ്യപ്രതി പിടിയിൽ

കോഴിക്കോട് : വടകര ബാങ്ക് ഓഫ് മഹാരാഷ്ട്ര ബ്രാഞ്ചിലെ 26 കിലോ സ്വർണ്ണ തട്ടിപ്പിൽ ആദ്യ അറസ്റ്റ്. പ്രതി മുൻ ബാങ്ക് മാനേജർ മധു ജയകുമാർ  തെലങ്കാനയിൽ നിന്ന്  പിടിയിലായി. 

തെല്ലങ്കാന പൊലീസിന്റെ കസ്റ്റഡിയിലുള്ള മധു ജയകുമാറിനെ അറസ്റ്റ് ചെയ്യാനായി കേരളാ പൊലീസിന്റെ അന്വേഷണ സംഘം പുറപ്പെട്ടു. അതേസമയം തട്ടിപ്പിന് പിന്നിലുള്ള ആളെന്ന് ജയകുമാർ ആരോപിക്കുന്ന ബാങ്ക് സോണൽ മാനേജരെഉടൻ ചോദ്യം ചെയ്യാനാണ് പോലീസ് നീക്കം. 

വ്യാജ ലോണുകൾ ആയത് കൊണ്ട് തന്നെ ആരും ഇതുവരെ പരാതിയും നൽകിയിട്ടില്ല.ബാങ്ക് മുൻ മാനേജരുടെ വെളിപ്പെടുത്തലോടെ കാർഷിക സ്വർണ്ണ പണയ വായ്പ ഉപയോഗിച്ച് നടക്കുന്ന വൻ തട്ടിപ്പിലേക്കാണ് അന്വേഷണം നീളുന്നത്.  

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال