ആറന്മുളയിൽ പള്ളിയോടത്തിൽ നിന്ന് പമ്പയാറ്റിൽ വീണയാൾ മുങ്ങിമരിച്ചു


പത്തനംതിട്ട: ആറന്മുളയിൽ പള്ളിയോടത്തിൽ നിന്ന് പമ്പയാറ്റിൽ വീണയാൾ മുങ്ങിമരിച്ചു. കുറിയന്നൂർ മാർത്തോമാ ഹൈസ്കൂൾ അദ്ധ്യാപകൻ ജോസഫ് തോമസ് (55) ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം.  

ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യയിൽ പങ്കെടുക്കുന്നതിനായാണ് കുറിയന്നൂ‍ർ പള്ളിയോടത്തിൽ ഇദ്ദേഹം എത്തിയത്. ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ഇദ്ദേഹം പമ്പയാറ്റിലേക്ക് വീഴുകയായിരുന്നു.  പിന്നാലെ ഫയർ ഫോഴ്സ് സ്കൂബാ സംഘം സ്ഥലത്ത് തെര‌ച്ചിൽ നടത്തി. ഒന്നര മണിക്കൂറോളം നീണ്ട തെരച്ചിലിന് ഒടുവിലാണ് മൃതദേഹം കണ്ടെത്തിയത്. 

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال