കൊൽക്കത്ത : ബംഗാളിൽ നഗരമധ്യത്തിൽ രാത്രി നടിക്കുനേരെ ആക്രമണം. ബംഗാളി നടി പായൽ മുഖർജിയെ കാർ തടഞ്ഞുനിർത്തി ആക്രമിച്ചതായാണു പരാതി.
വനിതാ ഡോക്ടർ പീഡനത്തിനിരയായി കൊല്ലപ്പെട്ടതിന്റെ പ്രതിഷേധം കെട്ടടങ്ങാത്ത സമയത്താണ് നാടിനെ ഞെട്ടിച്ച അക്രമണം.
രാത്രി സതേൺ അവന്യു റോഡിലൂടെ കാറോടിച്ചു പോകുമ്പോൾ ബൈക്ക് കുറുകെ നിർത്തിയശേഷം ഒരാൾ ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി.കാറിൽനിന്നു പുറത്തിറങ്ങാനാവശ്യപ്പെട്ടെങ്കിലും ഇറങ്ങിയില്ല. തുടർന്നു കല്ലെടുത്ത് ഡ്രൈവിങ് സീറ്റിന്റെ വശത്തുള്ള ചില്ല് ഇടിച്ചു തകർത്തുവെന്നും താരത്തിന്റെ പരാതിയിൽ പറയുന്നു.