കുഞ്ഞിന് മരുന്ന് വാങ്ങാന്‍ പുറത്തിറങ്ങിയ യുവതിയെ പെരുമ്പാമ്പ് വിഴുങ്ങി

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ വീണ്ടും ഞെട്ടിച്ച് ഒരു സ്ത്രീയെ കൂടി പെരുമ്പാമ്പ് വിഴുങ്ങി.കാണാതായ യുവതിയ അന്വേഷിക്കുന്നതിനിടെ പെരുമ്പാമ്പിന്റെ വയറ് വീര്‍ത്തിരിക്കുന്നത് ഗ്രാമവാസികളുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. 

ഉടന്‍ തന്നെ പാമ്പിനെ കൊന്ന് വയറുകീറി പരിശോധിച്ചപ്പോഴാണ് യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഒരുമാസത്തിനിടെ നടക്കുന്ന രണ്ടാമത്തെ ദാരുണ സംഭവമാണിത്.മധ്യ ഇന്തോനേഷ്യയിലെ ദക്ഷിണ സുലവേസി പ്രവിശ്യയിലാണ് സംഭവം. 

അസുഖബാധിതയായ കുട്ടിക്ക് മരുന്ന് വാങ്ങാന്‍ ചൊവ്വാഴ്ച രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങിയ 36 കാരിയായ സിറിയത്തിനെയാണ് പാമ്പ് വിഴുങ്ങിയത്. മരുന്ന് വാങ്ങാന്‍ പോയി ഏറെ നേരം കഴിഞ്ഞിട്ടും മടങ്ങിയെത്താതിരുന്നതോടെ യുവതിക്ക് വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചു.

തുടര്‍ന്ന് അവരുടെ വീട്ടില്‍ നിന്ന് 500 മീറ്റര്‍ അകലെ ഭര്‍ത്താവ് യുവതിയുടെ ചെരിപ്പ് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പ്രദേശത്ത് വ്യാപകമായി തിരച്ചില്‍ നടത്തുന്നതിനിടെ 10 മീറ്റര്‍ അകലെ ഒരു പാമ്പിനെ കണ്ടു.

പെരുമ്പാമ്പിന്റെ വയര്‍ വീര്‍ത്തിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ഭര്‍ത്താവ് ഗ്രാമവാസികളെ വിളിച്ചുകൂട്ടി. തുടര്‍ന്ന് പെരുമ്പാമ്പിനെ കൊന്ന് വയറുകീറിയപ്പോഴാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال