മുത്തങ്ങ നാഷണൽ ഹൈവേയിൽ രാത്രി വെള്ളം കയറിയതിനെ തുടർന്ന് കുടുങ്ങി കിടന്ന വാഹനങ്ങളും യാത്രക്കാരെയും സുരക്ഷിതമായി സുൽത്താൻ ബത്തേരി അഗ്നിരക്ഷ സേന രക്ഷപ്പെടുത്തി.25 ഓളം വിവിധ വാഹനങ്ങളിൽ ആയി 400 ഓളം യാത്രക്കാർ ഉണ്ടായിരുന്നു.
3.30 മണിക്കൂറിന്ന് അടുത്തായി പ്രയത്നിച്ചാണ് സുരക്ഷിതമായി എത്തിച്ചത്. സുൽത്താൻ ബത്തേരി പോലീസ്, ഫോറെസ്റ്റ്, നാട്ടുകാർ എന്നിവരും സഹായത്തിനു ഉണ്ടായിരുന്നു.

