വയനാട്-കൽപ്പറ്റ ബൈപ്പാസ് റോഡിൽ മണ്ണിടിച്ചിൽ,വെള്ളക്കെട്ട് ;ഗതാ​ഗതം തടസപ്പെട്ടു


കൽപ്പറ്റ:  വയനാട്-കൽപ്പറ്റ ബൈപ്പാസ് റോഡിൽ ഇന്നലെ രാത്രി 3 മണിയോടെ ഒന്നാം വളവിന് സമീപം മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. ബൈപ്പാസിന് മുകളിൽ ഉള്ള ചെറിയ കുന്നിൻപ്രദേശത്ത് കനത്ത മഴയെ തുടർന്ന് വെള്ളക്കെട്ടിൽ വെള്ളം നിറഞ്ഞ് താഴേക്ക് കുത്തിയൊലിച്ചത് മണ്ണിടിച്ചിലിന് കാരണമായി.

നീർച്ചാലിലൂടെ ചെളിയും കല്ലുകളും റോഡിലേക്ക് ഒഴുകിയെത്തിയതോടെ ഗതാഗതം തടസ്സപ്പെട്ടു. ഫയർഫോഴ്സ് എത്തി ജെസിബി ഉപയോഗിച്ച് ചെളി മാറ്റിയ ശേഷം ഗതാഗതം പുനസ്ഥാപിക്കപ്പെട്ടു. പൊലീസ് നൈറ്റ് പട്രോൾ നടത്തുന്നതിനിടെയാണ് മലയിൽ നിന്നും വെള്ളം ഒഴുകിയെത്തുന്നത് ശ്രദ്ധയിൽപെട്ടത്.

പ്രദേശത്ത് മഴയ്ക്ക് അല്പം ശമനമുണ്ടെങ്കിലും, ജില്ലയിൽ കനത്ത മഴയെ തുടർന്ന് നാല് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ഇതുവരെ 96 പേരെ മാറ്റിയതായി ജില്ലാ കലക്ടർ അറിയിച്ചു.

ആവശ്യകരമായ മുൻകരുതലുകൾ:

  • സർക്കാർ-സ്വകാര്യ മേഖലകളിലെ അഡ്വഞ്ചർ പാർക്കുകൾ, ട്രക്കിങ് പ്രവർത്തനങ്ങൾ നിരോധിച്ചിട്ടുണ്ട്.
  • ജില്ലയിലെ ക്വാറി പ്രവർത്തനങ്ങൾക്കും മണ്ണെടുക്കലിനും ജില്ലാ കലക്ടർ നിയന്ത്രണം ഏർപ്പെടുത്തി.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال