ബസിൽ വിഷം കഴിച്ച് യുവതിയുടെ ആത്മഹത്യാ ശ്രമം


ബസ് യാത്രയ്ക്കിടെ വിഷം കഴിച്ച് യുവതിയുടെ ആത്മഹത്യാ ശ്രമം. ചൊവ്വാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു സംഭവം. കോഴിക്കോട് നിന്ന് സുൽത്താൻബത്തേരിയിലേക്ക് പോകുകയായിരുന്ന ബസ് വൈത്തിരിയിലെത്തിയപ്പോൾ യുവതി കുഴഞ്ഞുവീണു. 

കോഴിക്കോട് സ്വദേശിനിയായ യുവതി ബസ് ചുരത്തിലെത്തിയപ്പോഴാണ് കയ്യിൽ കരുതിയ വിഷം കുടിച്ചത്. ബസിൽ കീടനാശിനിയുടെ ദുർഗന്ധം അനുഭവപ്പെട്ടതിനെത്തുടർന്ന് കണ്ടക്ടർ യാത്രക്കാരോട് ആരെങ്കിലും കീടനാശിനി പോലുള്ളവ കൈവശം വെച്ചിട്ടുണ്ടോ എന്ന് തിരക്കിയിരുന്നു. ബസ് വൈത്തിരിയെത്തിയപ്പോൾ യുവതി കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ബസ് ജീവനക്കാര്‍ യുവതി വൈത്തിരി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈത്തിരി പൊലീസെത്തി ബന്ധുക്കളെ വിവരമറിയിച്ചു.

 തുടര്‍ന്ന് യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. കുടുംബപ്രശ്നമാണ് ആത്മഹത്യാ ശ്രമത്തിന് കാരണമെന്നാണ് പൊലീസ് പൊലീസ് പറയുന്നത്.

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال