തൃശൂർ ജില്ലയിലെ മികച്ച പാമ്പ് സംരക്ഷകനായി തിരഞ്ഞെടുക്കപെട്ട എരുമപെട്ടി വനം വകുപ്പ് റെസ്ക്യു വാച്ചർ പഴവൂർ പുത്തൻ പീടികയിൽ പി എച്ച് അഷ്‌റഫിനെ യൂത്ത് കോൺഗ്രസ് വേലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു .
യൂത്ത് കോൺഗ്രസ് വേലൂർ മണ്ഡലം പ്രസിഡന്റ് വിവേക് എം ജി ട്രോഫി കൈമാറി . മണ്ഡലം യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് മറഡോണ പീറ്റർ ഷീൽഡ് അണിയിച്ചു .യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറിമാർ ആയ അൻസാർ ഫ്രാന്റോ , സിബി ജോസ് എന്നിവർ നേതൃത്വം നൽകി .
യൂത്ത് കോൺഗ്രസ് മണ്ഡലം ജനറൽ സെക്രട്ടറിയും തയ്യൂർ സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് കൂടി ആയ അക്ബർ പഴവൂരിന്റെ പിതാവ് കൂടി ആണ് അഷ്‌റഫ് .

