കോഴിക്കോട്: കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ കേസെടുത്തു. ഫിസിയോതെറാപ്പി ചികിത്സയ്ക്കിടെ പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി.
പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിൽ വെള്ളയിൽ പൊലീസ്, ആരോഗ്യ പ്രവർത്തകന്റെ പേരിൽ കേസെടുത്തു. പ്രതി അടുത്തിടെ മറ്റൊരു ജില്ലയിൽ നിന്ന് സ്ഥലം മാറി വന്നയാളാണെന്ന് പൊലീസ് അറിയിച്ചു. പ്രതി ഇപ്പോഴും ഒളിവിലാണ്.

