മഴ കനക്കുന്നു : സംസ്ഥാനത്ത് ജാഗ്രതാ നിർദേശം; കേരളതീരത്ത് ന്യൂനമർദ്ദ പാത്തി രൂപം കൊണ്ടു


സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത. വടക്കൻ മധ്യകേരളത്തിൽ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ അതിശക്തമായ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. എറണാകുളം മുതൽ മലപ്പുറം വരെയുള്ള ജില്ലകളിൽ യെല്ലോ അലർട്ടും തുടരുകയാണ്.

ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദത്തിന്റെയും കേരളതീരത്ത് നിലനിൽക്കുന്ന ന്യൂനമർദ്ദ പാത്തിയുടെയും സ്വാധീന ഫലമായാണ് സംസ്ഥാനത്ത് മഴ കനക്കുന്നത്. കാറ്റ് ശക്തമാകുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. ഉയർന്ന തിരമാലകൾക്കും കടലാക്രമണ സാധ്യതയ്ക്കുമുള്ള മുന്നറിയിപ്പിന് അനുസരിച്ച് തീരദേശവാസികൾ ജാഗ്രത പാലിക്കണം.

മത്സ്യബന്ധനത്തിന് കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ഏർപ്പെടുത്തിയ വിലക്ക് ഞായറാഴ്ച വരെ തുടരും. മഴ തുടരുന്ന സാഹചര്യത്തിൽ മലയോര പ്രദേശങ്ങളിലും ജാഗ്രത തുടരും.

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال