ശ്രീനഗർ: ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം. ജമ്മുവിലെ ദോഡ ജില്ലയിൽ ഭീകരർ നടത്തിയ ആക്രമണത്തിൽ നാല് സൈനികർ വീരമൃത്യു വരിച്ചു, ഇതിൽ ഒരു ഓഫീസർ ഉൾപ്പെടുന്നു. ഇന്നലെ വൈകീട്ട് സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായതായി റിപ്പോർട്ട്. 5 സൈനികർക്ക് ഗുരുതരമായി പരിക്കേറ്റു.
ആക്രമണത്തിനിടെ രക്ഷപ്പെട്ട ഭീകരരെ പിടികൂടാൻ സൈന്യം തിരച്ചിൽ തുടരുകയാണ്. ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ചുള്ള രഹസ്യ വിവരത്തെ തുടർന്നാണ് സൈന്യവും ജമ്മു പൊലീസും സംയുക്തമായി തിരച്ചിൽ ആരംഭിച്ചത്.ദോഡ ജില്ലയിലെ ദസ്സ ഭാഗത്താണ് ഏറ്റുമുട്ടൽ നടന്നത്. ഈ വ്യാപ്തമായ ആക്രമണം ഒരു ആഴ്ചക്കിടയിൽ ജമ്മു മേഖലയിൽ നടന്ന രണ്ടാമത്തെ വലിയ ഭീകരാക്രമണമാണിത്.
കഴിഞ്ഞ ദിവസങ്ങളിൽ കത്വ മേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ അഞ്ചു സൈനികർ വീരമൃത്യു വരിച്ചിരുന്നു. സമീപ പ്രദേശങ്ങളിൽ ഭീകരർ ഒളിച്ചിരിക്കുന്നതായി സംശയിക്കുന്നതിനാൽ, സൈന്യം വ്യാപകമായ തിരച്ചിൽ നടപടികൾ സ്വീകരിച്ചിരിക്കുകയാണ്.