ബറോസ് ആന്റ് വൂഡോ; അനിമേഷൻ സീരിസുമായി മോഹൻലാൽ



മോഹൻലാലിന്റെ ആദ്യ സംവിധാന ശ്രമമായ ബറോസ് ആരാധകർക്കിടയിൽ വലിയ പ്രതീക്ഷകൾ ഉണർത്തുന്ന ഒരു ചിത്രം ആണ്. കുട്ടികൾക്കായി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിന്റെ അനിമേറ്റഡ് വീഡിയോ ഇപ്പോൾ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ബറോസിന്റെ ആനിമേഷൻ സീരീസിന്റെ സംവിധാനം സുനിൽ നമ്പു നിർവ്വഹിച്ചിരിക്കുന്നു, ടി കെ രാജീവ് കുമാറാണ് ഈ സീരീസിന്റെ ആശയ കർത്താവ്.

സെപ്റ്റംബർ 12ന് ഓണം റിലീസായി ചിത്രം പ്രദർശനത്തിനെത്തും. സന്തോഷ് ശിവൻ ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവ്വഹിക്കുന്നു. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രം 'മൈ ഡിയർ കുട്ടിച്ചാത്തൻ' സംവിധാനം ചെയ്ത ജിജോ പുന്നൂസാണ് ഈ ത്രീഡി ചിത്രത്തിന്റെ രചന നിർവ്വഹിക്കുന്നത്. ആന്റണി പെരുമ്പാവൂർ ആണ് ബറോസിന്റെ നിർമ്മാണം.

മോഹൻലാൽ നായകനാകുന്ന ഒരു ഫാന്റസി ചിത്രമായിരിക്കും ബറോസ്. ചിത്രത്തിൽ സംഗീതം പകരുന്നത് മാർക്ക് കില്യനും ലിഡിയൻ നാദസ്വരമുമാണ്, ഇത് ഒരു പ്രത്യേകതയാണത്രേ. 2019 ഏപ്രിലിൽ പ്രഖ്യാപിച്ച ബറോസിന്റെ ഔദ്യോഗിക ലോഞ്ച് 2021 മാർച്ച് 24ന് നടന്നു. 170 ദിവസത്തോളം ചിത്രത്തിന്റെ ചിത്രീകരണം നടന്നിരുന്നു.

മോഹൻലാൽ നായകനായി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാനും രജപുത്ര നിർമിക്കുന്ന എൽ 360 എന്ന ചിത്രവുമാണ് ഇപ്പോൾ മോഹൻലാൽ നിർവഹിക്കുന്ന മറ്റു പ്രോജക്ടുകൾ.

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال