ഗാന്ധിയൻ ചിന്തകളും ദർശനങ്ങളും പുതിയ തലമുറയിലേക്ക് പകർന്ന് നൽകേണ്ട കാലമിതാണെന്ന് മുൻ ജില്ലാ പഞ്ചായത്തംഗം കെ.ജയശങ്കർ.



ഗാന്ധിയൻ ചിന്തകളും ദർശനങ്ങളും  പുതിയ തലമുറയിലേക്ക് പകർന്ന് നൽകേണ്ട കാലമിതാണെന്ന് മുൻ ജില്ലാ പഞ്ചായത്തംഗം കെ.ജയശങ്കർ.പ്രമുഖ ഗാന്ധിയൻ രാഘവ്ജിയുടെ നാമധേയത്തിലുള്ള മെമ്മോറിയൽ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ പഴഞ്ഞി  മാർത്തോമ സ്ക്കൂളിൽ നടന്ന "പഠനാരവം " പരിപാടിയുടെ ഉൽഘാടനം നിർവ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങിൽ ട്രസ്റ്റ് ചെയർമാൻ എൻ.പി. രാമചന്ദ്രൻ അധ്യക്ഷനായിരുന്നു.സ്ക്കൂൾ മാനേജർ ഫാ: അനു ഉമ്മൻ, ട്രസ്റ്റ് മെമ്പർ ലക്ഷ്മി ,ചന്ദ്ര പ്രകാശ് ഇടമന, നെൽസൻ ഐപ്പ്, സ്ക്കൂൾ പ്രധാന അധ്യാപകൻ ലൈനു , സുനിൽ അരുവായി, രമേഷ് കടവാരത്ത് തുടങ്ങിയവർ പ്രസംഗിച്ചു -ചടങ്ങിൽ വിദ്യാർത്ഥികൾക്ക് ആവശ്യമായ പഠനോപകരണങ്ങളും വിതരണം ചെയ്തു.

എല്ലാ വർഷവും ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ തിരഞ്ഞെടുത്ത സ്ക്കൂളിൽ പനോപകരണം വിതരണം ചെയ്ത് വരുന്നതിൻ്റെ ഭാഗമായിട്ടാണ് പഴഞ്ഞി മാർത്തോമ  സ്ക്കൂളിലെ വിദ്യാർത്ഥികൾക്കായി ഈ പരിപാടി നടത്തിയത്.

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال