ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ചായക്കടയ്ക്ക് തീപിടിച്ചു; ഒരാൾക്ക് പരിക്ക്


കോഴിക്കോട്: ഗ്യാസ് സിലിണ്ടറിനു തീപിടിച്ച് പൊട്ടിത്തെറിച്ചതിനെ തുടർന്ന് ചായക്കടയിൽ ഉണ്ടായ അഗ്നിബാധയിൽ ഒരാൾക്ക് പരിക്കേറ്റു. കോഴിക്കോട്ടെ മുതലക്കുളത്തെ മൈതാനത്തിന് സമീപമുള്ള ചായക്കടയിലാണ് ഈ അപകടം ഉണ്ടായത്. രാവിലെ 6.50 നാണ് സംഭവം.

അപകടവിവരം അറിഞ്ഞെത്തിയ ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥർ പരിക്കേറ്റ ആളെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. കടയിലുണ്ടായിരുന്ന മറ്റൊരാൾ ഓടി രക്ഷപ്പെടുകയായിരുന്നു. സിലിണ്ടറിന് തീപിടിച്ചതിനെ തുടർന്ന് ചായക്കട പൂർണമായും കത്തിനശിച്ചു. വൻ അപകടമാണ് ഒഴിവായത്.

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال