കോഴിക്കോട്: തെറ്റായ ദിശയില്‍ അമിതവേഗതയില്‍ എത്തിയ കാര്‍ നിയന്ത്രണം വിട്ട് സമീപത്തെ വര്‍ക്‌ഷോപ്പിലേക്ക് ഇടിച്ചുകയറിയതിനെ തുടര്‍ന്ന് മൂന്ന് ബൈക്കുകള്‍ തകര്‍ന്നു.
ഒരു ഇന്നോവ കാറിനും നാശനഷ്ടങ്ങള്‍ ഉണ്ടായി. കോഴിക്കോട് പൂവാട്ട്പറമ്പില്‍ ഇന്നലെ രാവിലെയാണ് അപടം നടന്നത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
മാവൂര്‍-കോഴിക്കോട് റോഡില്‍ പൂവാട്ട്പറമ്പിലെ വളവില്‍ വച്ചാണ് അപകടം നടന്നത്.

