ഒമാനിൽ മുങ്ങിയ എണ്ണകപ്പലിൽ നിന്ന് എട്ടു ഇന്ത്യക്കാർ അടക്കം ഒൻപത് പേരെ രക്ഷപ്പെടുത്തി


മസ്‌കത്ത്: പ്രസ്റ്റീജ് ഫാൽക്കൺ എന്ന കപ്പലിൽ നിന്ന് ഒൻപത് പേരെ രക്ഷപ്പെടുത്തി. ഇന്ത്യൻ നാവിക സേന രക്ഷപ്പെടുത്തിയവരിൽ എട്ട് ഇന്ത്യാക്കാരും ഒരു ശ്രീലങ്കൻ പൗരനും ഉൾപ്പെടുന്നു. കപ്പൽ പൂർണമായും മുങ്ങി, കണ്ടെത്താനാകാത്തവർക്കായുള്ള തെരച്ചിൽ നാവിക സേന ഊർജിതമാക്കി.

 ഇനി കണ്ടെത്താനുള്ളത് അഞ്ച് ഇന്ത്യാക്കാരെയും രണ്ട് ശ്രീലങ്കക്കാരെയുമാണ്.കഴിഞ്ഞ ദിവസം, കപ്പൽ മുങ്ങിയതിനെ തുടർന്ന് ഇന്ത്യക്കാർ അടക്കം ഉള്ള ആളുകളെ കാണാതായിരുന്നു. ഒമാൻ തീരത്തിനടുത്ത് മുങ്ങിയ കപ്പലിൽ 13 ഇന്ത്യാക്കാരും 3 ശ്രീലങ്കക്കാരുമടക്കം 16 പേർ ഉണ്ടായിരുന്നു. 

മാരിടൈം സെക്യൂരിറ്റി സെൻ്റർ തിരച്ചിൽ തുടരുന്നതായി അറിയിച്ചു. ദുഖം തുറമുഖത്ത് നിന്ന് 25 നോട്ടിക്കൽ മൈൽ അകലെയാണ് പ്രെസ്റ്റീജ് ഫാൽക്കൺ എന്ന എണ്ണ കപ്പൽ മുങ്ങിയത്.

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال