കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസിൽ ഹൈറിച്ച് എംഡി കെ.ഡി. പ്രതാപനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു. കറൻസി ഇടപാടിലൂടെ കോടികൾ വിദേശത്തേക്ക് കടത്തിയെന്നാണ് കേസ്. ദിവസങ്ങളോളം നീണ്ട ചോദ്യം ചെയ്യലിനുശേഷമാണ് പ്രതാപനെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തിയശേഷമാണ് നടപടി.
മൾട്ടി ചെയിൻ മാർക്കറ്റിങ്, ഓൺലൈൻ ഷോപ്പിങ് എന്നിവ വഴിയാണ് പ്രതാപൻ കള്ളപ്പണ ഇടപാട് നടത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. വിവിധ വ്യക്തികളിൽനിന്ന് പതിനായിരം രൂപ വീതം വാങ്ങി, 1630 കോടി രൂപ തട്ടിയെടുത്തതായാണ് ഇഡിയുടെ കണ്ടെത്തൽ. 126 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയതായും ജിഎസ്ടി വകുപ്പിന്റെ റിപ്പോർട്ടിലുണ്ട്.