കൊച്ചിയിലെ നവജാത ശിശുവിന്റെ കൊലപാതകം ; യുവാവ് മുൻകൂർ ജാമ്യം തേടി


കൊച്ചി: നവജാത ശിശുവിനെ ഫ്ലാറ്റിൽ നിന്ന് എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ യുവാവ് മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. സെഷൻസ് കോടതി നേരത്തെ ഇയാളുടെ മുൻകൂർ ജാമ്യം തള്ളിയിരുന്നു. 


ഈ വിധിയെ ചോദ്യം ചെയ്താണ് ഹൈക്കോടതിയെ സമീപിച്ചത്. തൃശൂർ സ്വദേശിയും ഡാൻസ് കൊറിയോഗ്രഫറുമായ റഫീഖ് മൊയ്തീനാണ് ഹർജി നൽകിയത്. തനിക്കെതിരെയുള്ള ആരോപണം തെറ്റാണെന്നും പെൺകുട്ടിയുടെ യഥാർത്ഥ പങ്കാളി താനല്ലെന്നുമാണ് ഹർജിയിൽ പറയുന്നത്. 

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال