ചന്ദിപുര വൈറസ് രോഗബാധയെത്തുടര്‍ന്ന് രണ്ട് കുട്ടികള്‍ കൂടി മരിച്ചു. ഇതോടെ, ഛണ്ഡിപ്പുര വൈറസ് ബാധിച്ചു ഗുജറാത്തില്‍ മരിച്ചവരുടെ എണ്ണം എട്ടായി. 15 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. അതേസമയം, വൈറസിനെ കുറിച്ച് പഠിക്കാൻ ആരോഗ്യവകുപ്പ് പ്രത്യേക സംഘത്തെ നിയമിച്ചു. വൈറസ് ബാധ സ്ഥിരീകരിക്കാനായി രോഗികളുടെ രക്തസാംപിളുകള്‍ പുണെ ആസ്ഥാനമായുള്ള നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് (എന്‍ഐവി) അയച്ചിരിക്കുകയാണ്. കൊതുകുകള്‍, ഈച്ചകള്‍ തുടങ്ങിയവയിലൂടെ പകരുന്ന രോഗമാണിത്. ശക്തമായ പനി, മസ്തിഷ്‌കജ്വരം (അക്യൂട്ട് എന്‍സെഫലൈറ്റിസ്) എന്നിവയാണ് വൈറസ് രോഗലക്ഷണങ്ങള്‍.