പഴുന്നാനയിൽ ബസ്സ്‌ ഡ്രൈവറെ ക്രൂരമായി ആക്രമിച്ച്‌ പരിക്കേൽപ്പിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ


കുന്നംകുളം പഴുന്നാനയിൽ ബസ്സ്‌ ഡ്രൈവറെ ക്രൂരമായി ആക്രമിച്ച്‌ പരിക്കേൽപ്പിച്ച കേസിലെ പ്രതികൾ അറസ്റ്റിൽപന്നിത്തടം സ്വദേശി തുമ്പി എന്ന് വിളിക്കുന്ന 32 വയസ്സുള്ള ഫയാസ്‌, പഴുന്നാന സ്വദേശി 29 വയസ്സുള്ള ഷാഫി എന്നിവരേയാണ്‌ കുന്നംകുളം പോലീസ്‌ അറസ്റ്റ്‌ ചെയ്തത്‌ഇക്കഴിഞ്ഞ എട്ടാം തീയ്യതിയായിരുന്നു കുന്നംകുളം പഴുന്നാനയിൽ വച്ച്‌ ഫിദമോൾ ബസ്സിന്റെ ഡ്രൈവർ ലിബിൻ ക്രൂരമായി ആക്രമിക്കപ്പെട്ടത്‌. പ്രതികൾ സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനത്തിന്‌ ബസ്സ്‌ സൈഡ്‌ നൽകിയില്ല എന്നാരോപിച്ചായിരുന്നു വഴിയിൽ ബസ്സ്‌ തടഞ്ഞ്‌ ബസ്സിനുള്ളിൽ കയറി യാത്രക്കാരുടെ മുൻപിൽ വച്ച്‌ ഡ്രൈവറെ മർദ്ദിച്ചത്‌. യാത്രക്കാരിൽ ആരോ പകർത്തിയ ആക്രമണ ദൃശ്യങ്ങൾ പിന്നീട്‌ പുറത്ത്‌ വന്നിരുന്നു.ആക്രമണത്തിന്‌ ശേഷം ഒളിവിൽ പോയ പ്രതികളെ പാവറട്ടിയിൽ നിന്ന് കുന്നംകുളം പോലീസ്‌ ഇന്ന് രാവിലെ പിടികൂടി, അറസ്റ്റ്‌ രേപ്പെടുത്തിയ പ്രതികളെ കുന്നംകുളം താലൂക്ക്‌ ആശുപത്രിയിൽ എത്തിച്ച്‌ വൈദ്യപരിശോധന പൂർത്തിയാക്കി

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال