കോട്ടയം കിടങ്ങൂർ കാവാലിപ്പുഴ ടൂറിസം പ്രൊജക്റ്റിന്റെയും പാലത്തിന്റെയും നിർമ്മാണത്തിനു സർവ്വേ നടപടികൾക്ക് തുടക്കമായി.

കടുത്തുരുത്തി: കിടങ്ങൂർ കാവാലിപ്പുഴ ടൂറിസം പ്രൊജക്റ്റിന്റെയും പാലത്തിന്റെയും നിർമ്മാണത്തിനു സർവ്വേ നടപടികൾക്ക് തുടക്കമായി. കിടങ്ങൂർ പഞ്ചായത്തിൽ മീനച്ചിലാറിന്റെ തീരത്ത് യാഥാർഥ്യമാക്കാൻ ലക്ഷ്യമിടുന്ന കാവാലിപ്പുഴ ടൂറിസം പ്രോജക്ടിന് രൂപം നൽകുന്നതിനു വേണ്ടിയുള്ള സർവ്വേ നടപടികളാണ് ആരംഭിച്ചിരിക്കുന്നത്. ജൂലൈ 3ന് രാവിലെ 11 മണിക്ക് കിടങ്ങൂർ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ഇതുസംബന്ധിച്ച് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിനുശേഷം എംഎൽഎയും സംഘവും കാവാലിപ്പുഴ സന്ദർശിച്ചു.ഒരു നിയോജക മണ്ഡലത്തിൽ 2 ടൂറിസം പദ്ധതികൾ വീതമാണ് എംഎൽഎമാർക്ക് സമർപ്പിക്കാൻ സർക്കാർ നിർദേശിച്ചിരുന്നത്. 


കടുത്തുരുത്തി മണ്ഡലത്തിൽ സമർപ്പിച്ചവയിൽ ഒന്ന് കാവാലിപ്പുഴയായിരുന്നുവെന്ന് എംഎൽഎ പറഞ്ഞു. തൂക്കുപാലം സ്ഥാപിക്കുന്നത് വലിയ ഗുണകരമല്ല. അതിനാൽ ചെറുവാഹനങ്ങൾക്ക് അടക്കം കടന്നുപോകാവുന്ന മിനി ബ്രിഡ്‌ജ് ആണ് നിർമിക്കാൻ ഉദേശിക്കുന്നതെന്ന് എംഎൽഎ പറഞ്ഞു. ആറിൻ്റെ ഇരുവശത്തുമുള്ള റോഡുകൾ വീതി കുറഞ്ഞവയാണ്. സ്ഥലം ഉടമകൾ സ്ഥലം വിട്ടുനൽകിയാൽ വീതിയേറിയ റോഡ് നിർമിക്കാനാകുമെന്നും അത് സ്ഥലവില ഉയരുന്നതിനും വികസനത്തിനും മുതൽക്കൂട്ടാകുമെന്നും എംഎൽഎ പറഞ്ഞു.പാലം നിർമാണം ഉൾപ്പെടെയുള്ള കാര്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് കാവാലിപ്പുഴ ടൂറിസം പ്രോജക്റ്റിന് രൂപം നൽകുന്നതിന് മുന്നോടിയായിട്ടുള്ള സർവ്വേ പ്രവർത്തനങ്ങളാണ് ആരംഭിക്കുന്നത്. പിഡബ്ല്യുഡി ബ്രിഡ്ജസ് വിഭാഗം ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. 


രാവിലെ 11ന് പഞ്ചായത്ത് ഹാളിൽ ചടങ്ങിൽ കിടങ്ങൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് തോമസ് മാളിയേക്കൽ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പിജി സുരേഷ്, ക്ഷേമ കാര്യ സ്റ്റാൻഡ് കമ്മിറ്റി ചെയർപേഴ്‌സൺ ദീപാ സുരേഷ്, വാർഡ് മെമ്പർമാരായ സീന സിബി, കുഞ്ഞുമോൾ ടോമി, കെ ജി വിജയൻ, കോട്ടയം ബ്രിഡ്ജസ്റ്റ് വിഭാഗം അസിസ്റ്റന്റ് എൻജിനീയർ കിരൺ ലാൽ, അസി.എക്സി. എൻജിനീയർ സന്തോഷ് കുമാർ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി അനീഷ് തുടങ്ങിയവർപങ്കെടുത്തു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال