തൃശൂർ : ലോകസഭാ തിരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ ബിജെപി നേടിയ ചരിത്ര വിജയത്തിൽ അസ്വസ്ഥരായ സിപിഎം നേതൃത്വത്തിന്റെ പ്രതികാര നടപടിയാണ് ബിജെപി തൃശ്ശൂർ ജില്ലാ പ്രസിഡന്റ് അഡ്വ.കെ കെ അനീഷ് കുമാറിനെതിരായ കള്ളകേസെന്ന് ബിജെപി നേതാവ് പത്മജ വേണുഗോപാൽ പറഞ്ഞു.
ജനവിധിയെ അംഗീകരിക്കാനുള്ള രാഷ്ട്രീയ മര്യാദ പിണറായിയും കൂട്ടരും കാണിക്കണം. കരുവന്നൂർ കേസുമായി ബന്ധപ്പെട്ട് ജില്ലാ സെക്രട്ടറി എം എം വർഗീസിന്റെ സ്വത്ത് കണ്ടുകെട്ടിയതടക്കം തിരഞ്ഞെടുപ്പ് ഫലത്തിനുശേഷം സിപിഎമ്മിന് കണ്ടക ശനിയാണ്.സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് സിപിഎം ബ്രാഞ്ച് കമ്മിറ്റിയോളം ചെറുതാകരുതെന്നും പത്മജ കൂട്ടിച്ചേർത്തു.