
2017 ൽ ആർത്താറ്റ് ചുഴലികാറ്റിൽ നാശ നഷ്ടം ഉണ്ടായപ്പോൾ മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻചാണ്ടി ആർത്താ റ്റ് St. ലൂസിയ ചിൽഡ്രൻസ് ഹോം സന്ദർശിച്ച് ആവശ്യമായ നടപടികൾ സ്വീകരിച്ചിരുന്നു.ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമ വാർഷികത്തിൽ ആർത്താറ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ ചിൽഡ്രൻസ് ഹോം സന്ദർശിക്കുകയും ഉമ്മൻ ചാണ്ടി വന്നതിന്റെ അനുഭവങ്ങൾ മുതിർന്ന കുട്ടികൾ പങ്കു വെക്കുകയും ചെയ്തു.


ഇന്നത്തെ ഭക്ഷണം ആർത്താറ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നൽകുകയും ചെയ്തു. ആർത്താറ്റ് മണ്ഡലം പ്രസിഡന്റ് മിഷ സെബാസ്റ്റ്യൻ, കാർഷികകാർഷികേതര സഹകരണപ്രസിഡന്റ് M S സുഗുണൻ, മഹിളാ കോൺഗ്രസ് പ്രസിഡന്റ് സത്യഭാമ, മണ്ഡലം വൈസ് പ്രസിഡന്റ് സി കെ ഷാജി, സെക്രട്ടറി രാജേഷ്, ബ്ലോക്ക് ഭാരവാഹി ആബിത, ജോയ് എന്നിവർ സന്നിഹിതരായിരുന്നു

