കോട്ടയം ജില്ലയിൽ ആരോഗ്യ വകുപ്പിൽ സ്റ്റാഫ് നഴ്‌സ് ഗ്രേഡ് 2(കാറ്റഗറി നമ്പർ : 066/2023) തസ്തികയിൽ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളവരുടെ പി.എസ്.സി. അഭിമുഖം

കോട്ടയം:കോട്ടയം ജില്ലയിൽ ആരോഗ്യ വകുപ്പിൽ സ്റ്റാഫ് നഴ്‌സ് ഗ്രേഡ് 2(കാറ്റഗറി നമ്പർ : 066/2023) തസ്തികയിൽ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള യോഗ്യരായ ഉദ്യോഗാർത്ഥികളിൽ ഒന്നാം ഘട്ടത്തിലുൾപ്പെട്ട 90 പേർക്കുള്ള അഭിമുഖം കേരള പബ്ലിക് സർവീസ് കമ്മീഷന്റെ കോട്ടയം ജില്ലാ ആഫീസിൽ ജൂലൈ 24,25,26 തിയതികളിൽ നടക്കും. 

ഇത് സംബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് ഒ.ടി.ആർ വഴിയും എസ്.എം.എസ്. മുഖേനയും വ്യക്തിഗത അറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്റർവ്യൂവിനും വെരിഫിക്കേഷനുമായി ഉദ്യോഗാർത്ഥികൾ തിരിച്ചറിയൽ, യോഗ്യതാ സർട്ടിഫിക്കറ്റുകൾ എന്നിവയുമായി അന്നേ ദിവസം രാവിലെ 07.30 മണിക്ക് കേരള പബ്ലിക് സർവീസ് കമ്മീഷന്റെ കോട്ടയം ജില്ലാ ഓഫീസിൽ നേരിട്ട് ഹാജരാകണം.  


Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال