തൃശൂർ : കുവൈത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരിൽ തൃശൂർ ചാവക്കാട് സ്വദേശിയും . തീപിടുത്തം നടന്ന ഫ്ലാറ്റിൽ കാണാതായ ചാവക്കാട് തെക്കൻ പാലയൂരിൽ താമസിച്ചിരുന്ന ബിനോയ് തോമസാണ് (44) മരിച്ചതായി സ്ഥിരീകരിച്ചത് .
മൃതദേഹം തിരിച്ചറിഞ്ഞതായി കുവൈറ്റിലുള്ള സുഹൃത്ത് നാട്ടിൽ അറിയിക്കുകയായിരുന്നു. ബിനോയ് തീപിടുത്തം നടന്ന ഫ്ലാറ്റിലുണ്ടായിരുന്നു എന്നായിരുന്നു സംശയം.
5 ദിവസം മുമ്പാണ് ബിനോയ് കുവൈറ്റിലെത്തുന്നത്.തീപിടിത്തം നടന്ന ദിവസം രാവിലെ 2 മണി വരെ ഇദ്ദേഹം ഓൺലൈനിലുണ്ടായിരുന്നു എന്നാണ് വീട്ടുകാർ പറയുന്നത് . അതിന് ശേഷം ബിനോയിയെ പറ്റി വിവരമൊന്നുമുല്ലാതെ വന്നതിനാൽ ബിനോയിയെ കാണാനില്ലെന്ന് കാണിച്ച് കുടുംബം പരാതി ഉന്നയിക്കുകയായിരുന്നു.എന്നാൽ അന്വഷണത്തിനൊടുവിൽ മരിച്ച മലയാളികളിൽ ഒരാൾ ബിനോയിയാണെന്ന വിവരം കുവൈറ്റിൽ നിന്ന് ലഭിക്കുകയായിരുന്നു.പ്രവാസി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ വി അബ്ദുൾഖാദർ ഇക്കാര്യം അന്വേഷിച്ച് ഉറപ്പുവരുത്തി എന്നാണ് പുറത്തു നിന്ന് ലഭിക്കുന്ന വിവരം.വിദേശകാര്യ സഹമന്ത്രിയുടെ നേതൃത്വത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യൻ സർക്കാർ .