തൃശൂർ: അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ 35കാരന് പരിക്ക്. അടിച്ചിൽതൊട്ടി ഊര് നിവാസി മുരുക സ്വാമിക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം.

മലക്കപ്പാറയിൽ പോയി തിരികെ ഊരിലേക്ക് വരികയായിരുന്ന മുരുക സ്വാമിക്ക് നേരെ കാട്ടാന പാഞ്ഞ് അടുക്കുകയായിരുന്നു.ആന വരുന്നതു കണ്ട് പാറയുടെ മുകളിൽ നിന്ന് ചാടിയ മുരുക സ്വാമിയുടെ ഇടതു കാലിലെ എല്ല് പൊട്ടി.
ആന റോഡിൽ രാത്രി മുഴുവൻ നിലയുറപ്പിച്ചതോടെ ഇന്ന് രാവിലെയാണ് മുരുകസ്വാമിയെ ആശുപത്രിയിൽ എത്തിക്കാൻ ആയത്. കാട്ടാന കബാലിയാണ് ആക്രമിച്ചതെന്ന് പരിക്കേറ്റ മുരുക സ്വാമി പറഞ്ഞു.
