റിയാസ് ഖാന്റെ 'അടിച്ചു കേറി വാ' ഡയലോഗിന് റീമിക്സ്: അശ്വിൻ ഭാസ്കറിന്റെ പുതിയ വിഡിയോ വൈറൽ!



സമൂഹമാധ്യമത്തിൽ വൈറലായ റിയാസ് ഖാന്റെ സിനിമാ ഡയലോഗിന് റീമിക്സ് ഒരുക്കി ഗായകനും യുവസംഗീതസംവിധായകനുമായ അശ്വിൻ ഭാസ്കർ. ജലോത്സവത്തിൽ റിയാസ് ഖാൻ അവതരിപ്പിച്ച ദുബായ് ജോസ് എന്ന കഥാപാത്രം അടുത്തിടെ സമൂഹമാധ്യമത്തിൽ ഏറെ ആഘോഷിക്കപ്പെട്ടിരുന്നു. ദുബായ് ജോസ് പറയുന്ന 'അടിച്ചു കേറി വാ' എന്ന ഡയലോഗ് അതോടെ തംരഗമായി. ഈ വൈറൽ ട്രെൻഡിന്റെ ചുവടു പിടിച്ചാണ് അശ്വിൻ ഭാസ്കറിന്റെ പുതിയ റീമിക്സ് വിഡിയോ.


സിനിമയിലെ ഡയലോഗിനൊപ്പം സ്വന്തമായി ചില വരികൾ കൂടി ചേർത്താണ് അശ്വിൻ വിഡിയോ ഒരുക്കിയിരിക്കുന്നത്. രണ്ടു മിനിറ്റു മാത്രം ദൈർഘ്യമുള്ള റീമിക്സ് വിഡിയോ ആരാധകർ ഏറ്റെടുത്തു‌. മികച്ച പ്രതികരണങ്ങളാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്.


മുൻപും റീമിക്സ് വിഡിയോകളിലൂടെ കയ്യടി നേടിയിട്ടുണ്ട് അശ്വിൻ ഭാസ്കർ. കോവിഡ് കാലത്ത് ഇറങ്ങിയ പെർഫെക്ട് ഓകെ ഇന്നും റീലുകളിലെ താരമാണ്. കൊച്ചു പൂമ്പാറ്റേ, കാക്കമ്മ, പരിപ്പ് തുടങ്ങിയ റീമിക്സുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കെ.പോപ് താരമായ അലക്സയ്ക്കൊപ്പം ടാറ്റൂ എന്ന മ്യൂസിക് ആൽബത്തിന്റെ കവർ പതിപ്പിൽ അശ്വിനും പങ്കു ചേർന്നിരുന്നു.


അശ്വിൻ ഭാസ്കറിന്റെ പുതിയ റീമിക്സ് വിഡിയോ വൈറലാകുന്നതോടെ റിയാസ് ഖാന്റെ 'അടിച്ചു കേറി വാ' ഡയലോഗ് വീണ്ടും ചർച്ചയായിരിക്കുകയാണ്. ഈ ഡയലോഗ് മലയാളം സിനിമയിലെ ഏറ്റവും ജനപ്രിയമായ ഡയലോഗുകളിൽ ഒന്നായി മാറാൻ സാധ്യതയുണ്ട്.

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال