കളിക്കളത്തിലെ കരുത്തനായ ഫുട്ബാൾ താരത്ത് വിട നൽകി നാട്.അന്തരിച്ച മുൻ ഇന്ത്യൻ ഫുട്ബോൾ താരം ചാത്തുണ്ണി മാസ്റ്ററുടെ മൃതദേഹം രാവിലെ കൊച്ചിയിൽ നിന്ന് തൃശ്ശൂരിലെത്തിച്ചു. ഫുട്ബാൾ താരം , പരിശീലകൻ എന്നീ നിലകളിൽ ശ്രദ്ധേയനായിരുന്നു ചാത്തുണ്ണി മാസ്റ്റർ.
നിയുക്ത എം.പി കെ രാധ കൃഷ്ണൻ, മന്ത്രി ബിന്ദു, മേയർ എം.കെ വർഗ്ഗീസ് , സി. പി. ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, തുടങ്ങി സമൂഹത്തിൻ്റെ നാനാ തുറകളിലുള്ളവർ ചാത്തുണ്ണി മാസ്റ്റർക്ക് ആദരാഞ്ജലികൾ അർപ്പിക്കാനായി വി.കെ.എൻ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിലെത്തിയിരുന്നു.