ചാലക്കുടി :പ്രമുഖ ഫുട്ബോൾ താരവും അന്താരാഷ്ട്ര കോച്ചുമായിരുന്ന ടി.കെ ചാത്തുണ്ണി,ചാലക്കുടിക്കും നമ്മുടെ രാജ്യത്തിനും അഭിമാനം ഉയർത്തിയ കായിക പ്രതിഭ ആയിരുന്നുവെന്ന് ബെന്നി ബെഹനാൻ MP പറഞ്ഞു.ഫുട്ബോൾ രംഗത്ത് ഒട്ടേറെ നേട്ടങ്ങൾ കൈവരിക്കുകയും, നിരവധി കായികപ്രതിഭകളെ സൃഷ്ടിക്കുകയും ചെയ്ത ടി.കെ ചാത്തുണ്ണി, ചാലക്കുടിയുടെ പൊതു വികസന രംഗത്തും ഏറെ സംഭാവനകൾ നൽകിയ വ്യക്തിയാണ്.
അദ്ദേഹത്തിന് ഉചിതമായ സ്മാരകം, കായിക മേഖലയുമായ് ബന്ധപ്പെട്ട് യാഥാർഥ്യമാക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.നഗരസഭ ഓഫീസിൽ നടന്ന സർവ്വകക്ഷി അനുശോചന യോഗത്തിൽ ചെയർമാൻ എബി ജോർജ്ജ് അധ്യക്ഷത വഹിച്ചു.
സനീഷ്കുമാർ ജോസഫ് MLA, വൈസ് ചെയർപേഴ്സൺ ആലീസ് ഷിബു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വേണു കണ്ഠരുമഠത്തിൽ, വൈസ് പ്രസിഡണ്ട് ലീന ഡേവീസ് , LDF ലീഡർ C.S .സുരേഷ്,UDF ലീഡർ ഷിബു വാലപ്പൻ,മുൻ ചെയർമാൻ വി.ഒ. പൈലപ്പൻ,T.P. ജോണി (Cpm), ജോണി പുല്ലൻ (INC)അനിൽ കദളിക്കാടൻ (CPI),അമ്പാടി ഉണ്ണികൃഷ്ണൻ (BJP),ബിനു മഞ്ഞളി(മർച്ചൻ്റ് അസോസിയേഷൻ), ബിജു S ചിറയത്ത്, M.M അനിൽകുമാർ, ജോബി മേലേടത്ത്, ഡോ. ജോസ് കുരിയൻ, ഡേവീസ് വാഴപ്പിള്ളി,ബിജു പുത്തിരിക്കൽ എന്നിവർ പ്രസംഗിച്ചു.
