ഇവിടെയുണ്ട് മിസ്റ്റർ ഇൻഡ്യ : ബോഡി ബിൽഡിംഗിൽ ഉയരങ്ങൾ കീഴടക്കി എയർഫോഴ്സ് ഉദ്യോഗസ്ഥൻ



 വടക്കാഞ്ചേരി : ബോഡി ബിൽഡിംഗിൽ ഉയരങ്ങൾ കീഴടക്കി എയർ ഫോഴ്സ് ഉദ്യോഗസ്ഥനായ യുവാവ്. മിസ്റ്റർ ഇൻഡ്യ പട്ടം നേടിയ തിരൂർ ചോറ്റുപാറ സ്വദേശി വേളാശ്ശേരി വീട്ടിൽ നിതിൻബാബു(34)വാണ് നാടിൻ്റെ അഭിമാന പ്രതീകമാവുന്നത്.



ഇന്ത്യൻ എയർഫോഴ്സിൽ ജുനിയർ വാറൻ്റ് ഓഫിസറായ യുവാവ് മഹാരാഷ്ട്രയിലെ ഷിൽഡിയിൽ ഇന്ത്യൻ ബോഡി ബിൽഡിംഗ് ആൻഡ് ഫിറ്റ്നസ് ഫെഡറേഷൻ സംഘടിപ്പിച്ച 64 മത് സീനിയർ നാഷണൽ ചാമ്പ്യൻ ഷിപ്പിലാണ് മിന്നുന്ന നേട്ടം കരസ്ഥമാക്കിയത്.


ഇനി മുംബൈയിൽ നടക്കാനിരിക്കുന്ന മിസ്റ്റർ യൂണിവേഴ്സ് വേൾഡ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ എയർ ഫോഴ്സ് ഉദ്യോഗസ്ഥൻ. ജോലിയോടൊപ്പം ഡൽഹി എയർ ഫോഴ്സ് ജിമ്മിൽ ആണ് പ്രധാന പരിശീലനം. നാട്ടിൽ അവധിക്ക് എത്തിയാലും വർക്ക് ഔട്ട് തന്നെയാണ് പ്രധാന പരിപാടി.



വടക്കാഞ്ചേരി അത്താണി എന്നിവിടങ്ങളിലെ ജിംനേഷ്യങ്ങളിലാണ് പരിശീലനം. കുടുംബത്തിൻ്റേയും സുഹൃത്തുക്കളുടെയും പിന്തുണയാണ് തൻ്റെ കരുത്തെന്നാണ് നിഥിൻ്റെ ഭാഷ്യം.

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال