തെരഞ്ഞെടുപ്പ് കമ്മീഷണർമാർക്ക് അനുവദിച്ച സമ്പൂര്‍ണ നിയമപരിരക്ഷ ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ നോട്ടീസ് അയച്ച് സുപ്രീംകോടതി

 





ന്യൂഡല്‍ഹി: ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ക്കും മറ്റ് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്കും അനുവദിച്ച സമ്പൂര്‍ണ നിയമപരിരക്ഷ ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ നോട്ടീസ് അയച്ച് സുപ്രീംകോടതി. കേന്ദ്രസര്‍ക്കാരിനോടും തെരഞ്ഞെടുപ്പ് കമ്മീഷനോടും സുപ്രീംകോടതി വിശദീകരണം തേടി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചത്.

2023ലെ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ആന്‍ഡ് അദര്‍ ഇലക്ഷന്‍ കമ്മീഷണേഴ്‌സ് നിയമത്തിലെ സെക്ഷന്‍ 16 ചോദ്യം ചെയ്താണ് ഹര്‍ജി സമര്‍പ്പിച്ചത്. ആര്‍ജെഡി എംപി മനോജ് ഝാ, അഭിഭാഷകന്‍ അരുണ്‍ കുമാര്‍ അഗര്‍വാള്‍ എന്നിവരാണ് ഹര്‍ജിക്കാര്‍. ഔദ്യോഗിക ചുമതല നിര്‍വഹിക്കുന്നതിനിടെ ചെയ്ത പ്രവൃത്തികളുമായി ബന്ധപ്പെട്ട് ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ക്കും തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്കും പദവിയിലിരിക്കുമ്പോഴും വിരമിച്ച ശേഷവും സിവില്‍, ക്രിമിനല്‍ നടപടികളില്‍ നിന്ന് സംരക്ഷണം നല്‍കുന്നതാണ് ഈ വ്യവസ്ഥ.

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال