തിരുവനന്തപുരം: ജിഎന്‍എയില്‍ നിന്ന് വൈദ്യുതി വാങ്ങാനുള്ള സര്‍ക്കാരിന്റെ മുന്‍ തീരുമാനം സംശയ നിഴലില്‍. പീക്ക് സമയത്ത് ഗുരുതര വൈദ്യുതി പ്രതിസന്ധിയുണ്ടാവില്ലെന്ന് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ ഒക്ടോബര്‍ 29ന് സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഈ റിപ്പോര്‍ട്ട് കയ്യിലിരിക്കെയാണ് ജിഎന്‍എ വൈദ്യുതി വാങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചുവെന്ന് നവംബര്‍ നാലിന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. നവംബറില്‍ 16 മുതല്‍ 218 മെഗാവാട്ട് വരെ മാത്രമാണ് പീക്ക് സമയത്ത് വൈദ്യുതിയുടെ കുറവുള്ളൂവെന്നായിരുന്നു റിപ്പോര്‍ട്ട്.
തത്സമയ മാര്‍ക്കറ്റില്‍ നിന്നും തലേ ദിവസത്തെ വൈദ്യുതി വിപണിയില്‍ നിന്നും വൈദ്യുതി വാങ്ങി പ്രതിസന്ധി മറികടക്കാമെന്ന ശുപാര്‍ശയുമുണ്ടായിരുന്നു. കേരളത്തിന് ഉറപ്പായും ലഭിക്കുന്ന വൈദ്യുതി കണക്കാക്കിയതിന് ശേഷമാണ് കുറവ് കണക്കാക്കിയത്. അധിക വൈദ്യുതി ഹ്രസ്വകാല കരാറിലൂടെ വാങ്ങുന്നതിനുള്ള അപേക്ഷയിലുള്ള ഉത്തരവിലാണ് ഇക്കാര്യങ്ങളുള്ളത്. വൈദ്യുതി പ്രതിസന്ധിയുണ്ടെന്ന് എം ജി രാജമാണിക്യം സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയതിന് ശേഷമാണ് കമ്മീഷന്‍ ഉത്തരവ് കെഎസ്ഇബിക്കും സര്‍ക്കാരിനും ലഭിച്ചത്.
